കുവൈത്തില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പിന് മാറ്റം

img 20240403 wa0058

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പിന് ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാധി വ്യക്തമാക്കി. 

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, 2,4,6,18 മാസം പ്രായമുള്ള കുട്ടികള്‍ക്ക് പെന്റാവാലന്റ് വാക്സിന് പകരം ഇനിമുതല്‍ ഹെക്സാവാലന്റെ വാക്സിനായിരിക്കും നല്‍കുക. എംഎംആര്‍, വാരിസെല്ല വാക്സിനുകളുടെ രാണ്ടാം ഡോസിന് പകരം രണ്ട് വയസ്സുള്ളപ്പോള്‍ കുട്ടികള്‍ക്ക് എംഎംആര്‍വി വാക്സിനും നല്‍കും.

You May Also Like