ദോഹ: തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷവും ഖത്തര്‍ മെഗാ പാര്‍ക്ക് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6, വെള്ളിയാഴ്ച മുതല്‍ കാര്‍ണിവല്‍ ആരംഭിക്കും. അല്‍ ബിദ പാര്‍ക്കിലാണ് പരിപാടി നടക്കുക. ഏപ്രില്‍ 20 വരെ സംഘടിപ്പിക്കുന്ന കാര്‍ണിവലില്‍ എല്ലാ പ്രായക്കാര്‍ക്കും പ്രവേശനം അനുവദിക്കും.
പതിനഞ്ച് ദിവസത്തെ ആഘോഷ പരിപാടിയില്‍, എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള തത്സമയ പരിപാടികള്‍, ഗെയിമിംഗ് സെക്ഷനുകള്‍ ഉള്‍പ്പെടെയുള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. വൈകിട്ട് നാല് മണിമുതല്‍ രാത്രി പതിനൊന്ന് മണിവരെയാണ് കാര്‍ണിവല്‍ നടക്കുക. പ്രവേശനം സൗജന്യമാണ്.
