മസ്‌കത്ത്: ഒമാനില്‍ ചൂതാട്ടം നടത്തിയ 19 പ്രവാസികളെ അറസ്റ്റ് ചെയ്തു. അല്‍ കാമില്‍ വാ-അല്‍ വാഫി വിലായത്തില്‍ നടത്തിയ പരിശോധനയിലാണ് ചൂതാട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 19 പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറിയിച്ചു.
ഏഷ്യന്‍ പൗരത്വമുള്ള പ്രവാസികളെ സൗത്ത് ഷര്‍ഖിയ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
