യുഎഇ: ഷാര്‍ജയില്‍ നിര്‍മാണത്തിരിക്കുന്ന പള്ളിയുടെ സ്‌കഫോള്‍ഡിംഗ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു. ഉഗാണ്ട സ്വദേശിയായ 28 കാരനാണ് മരിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ നാല് തൊഴിലാളികള്‍ക്കും പരിക്കേറ്റതായി ഷാര്‍ജ പോലീസ് പറഞ്ഞു. അല്‍ ഖാന്‍ ഏരിയയിലായിരുന്നു അപകടം.
പള്ളിയുടെ മിനാരത്തിന്റെ ജോലിചെയ്യുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.
