ദോഹ: ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങളിലെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. അവധി ദിവസങ്ങളിൽ രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ പാസ്‌പോര്‍ട്ട്, ട്രാഫിക്, ദേശീയത, യാത്രാ രേഖകള്‍ തുടങ്ങിയ സേവനാധിഷ്ഠിത വകുപ്പുകള്‍ പ്രവൃത്തിക്കും.
അതേസമയം സുരക്ഷാ വകുപ്പുകളും ട്രാഫിക് അന്വേഷണ വിഭാഗവും ഈ ദിവസങ്ങളിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ചെറിയ പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അമീരി ദിവാന്‍ ഏപ്രില്‍ 7 മുതല്‍ 15 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
