ദോഹ: ഖത്തറിലെ വാഹനപരിശോധനാ കേന്ദ്രമായ ഫഹസ്, ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ഖത്തര്‍ ഫ്യുയല്‍ (വോഖോദ് ) എക്സിലൂടെയാണ് സമയം പ്രഖ്യാപിച്ചത്. അല്‍ മസ്‌റൂഹ്, മെസൈമീര്‍ ഫഹസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയമാണ് പ്രഖ്യാപിച്ചത്.
പെരുന്നാൾ ദിവസവും വെള്ളിയാഴ്ചയും ഈ കേന്ദ്രങ്ങള്‍ അവധിയായിരിക്കും. മറ്റ് അവധി ദിവസങ്ങളില്‍ അല്‍ മസ്‌റൂഹ് സ്റ്റേഷന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. അതേസമയം കേന്ദ്രത്തിലേക്കുള്ള ഗേറ്റുകള്‍ അരമണിക്കൂര്‍ മുന്‍പ് 4.30ന് അടയ്ക്കും. മെസൈമീര്‍ സ്റ്റേഷന്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയും പ്രവര്‍ത്തിക്കും. ഗേറ്റുകള്‍ ഉച്ചയ്ക്ക് 12.30 അടയ്ക്കും. എന്നാൽ ട്രാഫിക് സേവനങ്ങള്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ലഭ്യമാകുമെന്നും വോഖോദ് എക്‌സില്‍ വ്യക്തമാക്കി.
