ചെറിയ പെരുന്നാൾ : ഖത്തര്‍ പിഎച്ച്‌സിസി പ്രവര്‍ത്തന സമയം അറിയാം 

screenshot 20240405 0054087e2

ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്റർ  പെരുന്നാൾ അവധി ദിവസങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. അവധി ദിവസങ്ങളില്‍ 31 ആരോഗ്യ കേന്ദ്രങ്ങളില്‍ 20 എണ്ണം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 7, ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കള്‍ വരെയുള്ള പ്രവര്‍ത്തന സമയമാണ് പിഎച്ച്‌സിസി പ്രഖ്യാപിച്ചത്. 

അവധി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെ തുടര്‍ച്ചയായി ഫാമിലി മെഡിസിനും അനുബന്ധ സേവനങ്ങളും പ്രവര്‍ത്തിക്കും. അതേസമയം  ഡെന്റല്‍ സേവനങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 10 മണിവരേയും തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. 

പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ :

അല്‍ വക്ര, എയര്‍പോര്‍ട്ട്, അല്‍ മഷാഫ്, അല്‍ തുമാമ, റൗദത്ത് അല്‍ ഖൈല്‍ , ഒമര്‍ ബിന്‍ ഖത്താബ്, അല്‍ സദ്ദ് , വെസ്റ്റ് ബേ, ലീബൈബ്, ഉം സലാല്‍, ഗരാഫത്ത് അല്‍ റയ്യാന്‍, മദീനത്ത് ഖലീഫ, അബൂബക്കര്‍ സിദ്ദിഖ്, അല്‍ റയ്യാന്‍, മെസൈമീര്‍, മുഐതര്‍, അല്‍ ഖോര്‍, അല്‍ റുവൈസ്, അല്‍ ഷിഹാനിയ, അല്‍ ജുമൈലിയ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും ഓണ്‍-കോള്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.

അടച്ചിടുന്ന ആരോഗ്യ കേന്ദ്രങ്ങള്‍: 

അല്‍ വജ്ബ, അല്‍ വാബ്, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ഉം ഗുവൈലിന, സൗത്ത് വക്ര, അല്‍ ദായെന്‍ , ലെഗൈ്വരിയ, അല്‍ കഅബാന്‍ , അബു നഖ്‌ല , ഉം അല്‍ സനീം, അല്‍ കരാന എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഈദ് അവധിക്കാലത്ത് പ്രവര്‍ത്തിക്കില്ല. 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading