യുഎഇയില്‍ ഇന്ധന വില കൂട്ടി 

fuel pump diesel unleaded

യുഎഇ : യുഎഇയില്‍ ഇന്ധന വില കൂട്ടി. 3.03 ദിര്‍ഹമായിരുന്ന സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.15 ദിര്‍ഹമാണ് പുതിയ വില.  കഴിഞ്ഞ മാസം 2.92  ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ് പുതിയ നിരക്ക്. 

ഇ പ്ലസ് 91 പെട്രോളിന് 2.96 ദിര്‍ഹമാണ് പുതിയ നിരക്ക് . കഴിഞ്ഞ മാസം 2.85 ദിര്‍ഹമായിരുന്നു. അതേസമയം, ഡീസലിന് വില കുറഞ്ഞു.  3.16 ദിര്‍ഹമായിരുന്ന പഴയ നിരക്ക് 3.09 ദിര്‍ഹമായി കുറഞ്ഞു. ഏപ്രിൽ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. 

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില നിര്‍ണയ സമിതിയാണ് ആഭ്യന്തര വിപണിയിലെ എണ്ണ വില പ്രഖ്യാപിക്കുന്നത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading