ഖത്തറില്‍ മാലിന്യ നിര്‍മാര്‍ജനം ഇനി ഈസി; ഡിജിറ്റല്‍ പെര്‍മിറ്റ് ആരംഭിച്ചു

img 20240330 wa0040

ദോഹ: ഖത്തറില്‍ മാലിന്യ നിര്‍മാജനത്തിനായി മുനിസിപ്പാലിറ്റി മന്ത്രാലയം ഡിജിറ്റല്‍ പെര്‍മിറ്റ് ആരംഭിച്ചു. ഖത്തര്‍ ദേശീയ വികസന തന്ത്രം 20230-2024 അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ പെര്‍മിറ്റ് സേവനം ആരംഭിച്ചത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിച്ച് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവയ്ക്ക് എളുപ്പത്തില്‍ ഇനി മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പെര്‍മിറ്റ് സ്വന്തമാക്കാം. അപേക്ഷകന്റേയും ഗുണഭോക്താവിന്റേയും വിവരങ്ങള്‍, മാലിന്യത്തിന്റെ തരം ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് പെര്‍മിറ്റ് അനുവദിക്കുക.

പെര്‍മിറ്റ് നല്‍കുന്ന വാഹനങ്ങള്‍ ട്രാഫിക് വകുപ്പുമായി സഹകരിച്ച് ട്രാക്ക് ചെയ്യും. ഗുണഭോക്താവിന് വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ഡാഷ് ഹബോര്‍ഡും നല്‍കും. പെര്‍മിറ്റ് ലഭിക്കുന്നതോടെ നിശ്ചിത സമയപരിധിയില്‍ മന്ത്രാലയത്തിന് പരിധിയിലുള്ള ലാന്‍ഡ്ഫില്ലുകൡലാ ഡംപുകളിലോ ഗ്രീന്‍ വേസ്റ്റുകള്‍, റീസൈക്കിള്‍ മാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കാന്‍ അനുവദിക്കും. പരിസ്ഥിതിക അവബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading