ദോഹ: ഇന്ത്യയുടെ ബജറ്റ് വിമാനകമ്പനിയായ ആകാശ എയറിന്റെ ആദ്യ രാജ്യാന്തര വിമാന സര്‍വീസിന് തുടക്കമായി. ദോഹയിലേക്കാണ് ആകാശ എയര്‍ ആദ്യ അന്താരാഷ്ട്ര ആരംഭിച്ചത്. മുംബൈയില്‍ നിന്ന് ദോഹയിലേക്ക് മാര്‍ച്ച് 28ന് എയര്‍വേസിന്റെ ആദ്യ വിമാനം എത്തി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ആദ്യ വിമാനത്തെ വലിയ ആഘോഷത്തോടെ അധികൃതര്‍ സ്വീകരിച്ചു. ആകാശ എയര്‍ അധികൃതര്‍, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുംബൈയില്‍ നിന്ന് ദോഹയിലേക്ക് ആഴ്ചയില്‍ നാല് നോണ്‍ സ്‌റ്റോപ്പ് സര്‍വീസുകള്‍ ആകാശ എയര്‍ നടത്തും.
