ഖത്തറില്‍ ഇ-കാര്‍ഡ് ‘ഹിമ്യാന്‍’ പുറത്തിറക്കി

img 20240331 wa0032

ദോഹ: ഖത്തറില്‍ ആദ്യ ദേശീയ ഇ-കാര്‍ഡ് ‘ഹിമ്യാന്‍’ പുറത്തിറക്കി. രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇ-കാര്‍ഡ് സംരംഭമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ദേശീയ നെറ്റ്വര്‍ക്കായ എന്‍എപിഎസ് വഴി നടത്തുന്ന എല്ലാ ഇടപാടുകളും കോണ്‍ടാക്റ്റ്ലെസ് ഇടപാടുകളായി ഇനി മുതല്‍ ഇ-കാര്‍ഡിലൂടെ നടത്താന്‍ സാധിക്കും. 

പ്രാദേശിക ബാങ്കുകളിലെ സ്വകാര്യ അക്കൗണ്ടുകളുമായി കുറഞ്ഞ ചെലവുകളിലൂടെ കാര്‍ഡ് ലിങ്ക് ചെയ്യാനും കഴിയും. ഇതിലൂടെ രാജ്യത്തെ എല്ലാ എടിഎമ്മുകളിലൂടെ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സാധിക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading