എയർ കാർഗോ നിർത്തിവെച്ചിട്ടില്ല; പ്രചാരണം വ്യാജം 

InShot 20260913 134719925

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സിന്‍റെ എയർ കാർഗോ സർവീസുകൾ നിർത്തിവെച്ചെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ നിഷേധിച്ച് വിമാനക്കമ്പനി. കാർഗോ പ്രവർത്തനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നുവെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നും കുവൈത്ത് എയർവേസ് വ്യക്തമാക്കി.

അംഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ പാലിച്ചും ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചും എയർ കാർഗോ സർവീസുകൾ സാധാരണ നിലയിൽ തുടരുകയാണെന്നും കമ്പനി അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചാണ് കാർഗോ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും തെറ്റായ പ്രചാരണങ്ങൾക്ക് പകരം ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും യാത്രക്കാരോടും പൊതുജനങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading