ദോഹ: ഖത്തറിൽ ജനറൽ ടാക്സ് അതോറിറ്റി വകുപ്പിൽ നിരവധി തൊഴിലവസരങ്ങൾ. സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോ, ജനറൽ അതോറിറ്റി ഫോർ ടാക്സസുമായി സഹകരിച്ച്, ‘കവാഡർ’ (Kawader) പ്ലാറ്റ്‌ഫോം വഴിയാണ് തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചത്.
അക്കൗണ്ടിംഗ്, ധനകാര്യം, ഇൻഫർമേഷൻ സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസ് എന്നീ മേഖലകളിലാണ് ഒഴിവുള്ളത്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. നിലവിൽ തൊഴിൽരഹിതരായ മുൻപരിചയമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. തൊഴിലവസരങ്ങൾ കാണുന്നതിനും അപേക്ഷിക്കുന്നതിനും “Kowader” പ്ലാറ്റ്‌ഫോം സന്ദർശിക്കാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
