വയനാട്: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയമുണ്ട്. വാഹനങ്ങള്‍ അടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഞ്ച് പേരെ ആശുപത്രിയിലാക്കിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മണ്ണ് വലിയതോതില്‍ ഇടിഞ്ഞ് പാലത്തിലേക്ക് വീണതായാണ് വിവരം. പാലം അപകടാവസ്ഥയിലായതിനാല്‍ നിലവില്‍ സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നു. മണ്ണിടിച്ചിനെ തുടര്‍ന്ന് മേപ്പാടി – ചൂരല്‍മല റോഡില്‍ ഗതാഗത തടസവുണ്ടായി. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കല്പറ്റയില്‍ നിന്നുള്ള അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റ്കള്‍ അപകട സ്ഥലത്തെത്തി. ബത്തേരിയില്‍ നിന്നും മാനന്തവാടിയില്‍ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ മേപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
landslide at wayanad
