പാസ്പോര്‍ട്ട്-കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് പുതിയ ബുക്കിങ് പോര്‍ട്ടല്‍ പ്രഖ്യാപിച്ച് എംബസി

1q 7

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് അപോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു. ഇനിമുതല്‍ അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യുന്നതിന് book.passportindiauae.com എന്ന വെബ്‌സൈറ്റ് ഉപയോഗിക്കണം.

ഭരണപരമായ കാരണങ്ങളാല്‍, പാസ്പോര്‍ട്ട്, വിസ, സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍ നിലവില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ കോണ്‍സുലേറ്റ് ജനറലിലും നേരിട്ട് അപ്പോയിന്റ്‌മെന്റ് അടിസ്ഥാനത്തിലാണ് നല്‍കുന്നത്. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്ത അപേക്ഷകരെ നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി, അപേക്ഷകരെ മാത്രമേ എംബസിയിലും കോണ്‍സുലേറ്റിലും പ്രവേശിക്കാന്‍ അനുവദിക്കൂ. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത അപേക്ഷകരുടെ കാര്യത്തില്‍ മാതാപിതാക്കള്‍ രണ്ടുപേരും ഹാജരാകേണ്ടതുണ്ടങ്കില്‍ അവര്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഒാരോ ദിവസത്തേയും അപ്പോയിന്‍മെന്റുകള്‍ക്ക് തലേദിവസം രാത്രി 8 മുതല്‍ ലഭ്യമാകും.

അബുദാബിയിലെ എംബസിയില്‍ CPV സേവനങ്ങള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക്, അല്‍ സഫറാത്ത് സ്ട്രീറ്റിലുള്ള എംബസിയുടെ പ്രധാന കവാടം വഴിയായിരിക്കും പ്രവേശനം. രേഖകള്‍ കൈമാറുന്നത് സംബന്ധിച്ചുള്ളവ ഉള്‍പ്പെടെയുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും സംശയനിവാരണത്തിനുമുള്ള സൗകര്യം, അബുദാബിയിലെ അല്‍ ഇഷിറ സ്ട്രീറ്റിലുള്ള ഗാര്‍ഡിയന്‍ ടവറിലെ (ടെക്‌നിപ് ബില്‍ഡിംഗ്) ഒന്നാം നിലയില്‍, യൂണിറ്റ് നമ്പര്‍ 101-ല്‍ പ്രവര്‍ത്തിക്കുന്ന കോണ്‍സുലാര്‍ വിഭാഗത്തില്‍ ലഭ്യമായിരിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഗേറ്റ് നമ്പര്‍ 1 വഴിയായിരിക്കും പ്രവേശനം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കുന്ന രീതി (walk-in application) ഉണ്ടായിരിക്കില്ല.

അബുദാബിയിലെ എംബസിയില്‍ പരിമിതമായ തോതില്‍, രാവിലെ 9:00 മുതല്‍ 11:00 വരെ നേരിട്ടെത്തി സേവനങ്ങള്‍ തേടാനുള്ള സൗകര്യം (walk-in services) ലഭ്യമായിരിക്കും. നവജാത ശിശുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായിരിക്കും ഇതില്‍ മുന്‍ഗണന നല്‍കുക.

വേഗത്തിലുള്ളതും സുഗമവുമായ സേവനത്തിനായി, അപേക്ഷകര്‍ എംബസിയില്‍ എത്തുമ്പോള്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച അപേക്ഷാ ഫോമുകളും അനുബന്ധ രേഖകളും കയ്യിലുണ്ടായിരിക്കണം. പാസ്പോര്‍ട്ട് അപേക്ഷാ ഫോം mportal.passportindia.gov.in/mission/ എന്ന വെബ്സൈറ്റില്‍ പൂരിപ്പിക്കാവുന്നതാണ്. ഫോം പൂരിപ്പിക്കുന്നതിനും ചിത്രങ്ങള്‍, ഒപ്പുകള്‍, രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യുന്നതിനും മുമ്പ് നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക.

പാസ്പോര്‍ട്ട് അപേക്ഷകര്‍ ഒപ്പുകള്‍/തമ്പ് ഇംപ്രഷന്‍ എന്നിവ വ്യക്തമായ വെളുത്ത പശ്ചാത്തലത്തില്‍ ശരിയായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ബാധകമായ ഫീസ് പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. 2026 ജൂലൈ 1 മുതല്‍ പുതിയ പാസ്പോര്‍ട്ട് ഫീസികള്‍ നിലവില്‍ വന്നിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
For administrative reasons, Passport-Visa-Attestation services are presently being extended directly on an appointment basis at the premises of the Embassy of India in Abu Dhabi and the Consulate General in Dubai. For the convenience of the applicants, the appointment portal is now available to obtain these Passport, Visa & Attestation services. All applicants can book an appointment at the portal - book.passportindiauae.com.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading