ദോഹ: ഖത്തറില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച ഹോട്ടല്‍ അടപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം.’ഷെരിനാനി റെസ്റ്റോറന്റ്’ (Sherinani Restaurant) ആണ് അടപ്പിച്ചത്. 30 ദിവസത്തേക്ക് ഹോട്ടല്‍ അടച്ചിടാന്‍ പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. മനുഷ്യ ഉപഭോഗത്തിനുള്ള ഭക്ഷണത്തിന്റെ മേല്‍നോട്ടം സംബന്ധിച്ച 1990-ലെ നിയമം നമ്പര്‍ (8)ലെ വ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി.
വിപണിയിലുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഉപഭോക്താക്കളുടെ ആരോഗ്യവും ഉറപ്പാക്കുക, ഭക്ഷ്യ സ്ഥാപനങ്ങള്‍ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നിവ ലക്ഷ്യമിട്ട് മന്ത്രാലയം നടപ്പിലാക്കുന്ന നിയന്ത്രണ നടപടികളുടെ ഭാഗമായാണ് തീരുമാനം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Public Health issued a decision to close Sherinani Restaurant for 30 days, due to its violation of the provisions of Law No. (8) of 1990 regarding the regulation of monitoring food for human consumption. The closure decision comes as part of the regulatory measures implemented by the Ministry to ensure the safety of food products in circulation and to protect consumer health, to ensure that food establishments comply with health requirements and regulations governing food safety, and to take legal action against violating establishments
