കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ മെസഞ്ചര്‍ തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എംബസിയിലേയും തദ്ദേശ സര്‍ക്കാര്‍ ഓഫീസുകളിലും ഔദ്യോഗിക ഫയലുകള്‍, രേഖകള്‍, കത്തുകള്‍, കത്തിടപാടുകള്‍ എന്നിവ കൊണ്ടുപോകുകയും വിതരണം ചെയ്യുകയും ചെയ്യുക, ഫോട്ടോകോപ്പി ചെയ്യല്‍, സ്കാന്‍ ചെയ്യല്‍, ഫയലിംഗ്, എംബസി മീറ്റിംഗുകള്‍, സ്വീകരണങ്ങള്‍, സാംസ്കാരിക പരിപാടികള്‍, ഔദ്യോഗിക പരിപാടികള്‍ എന്നിവയില്‍ സഹായിക്കുക. നിര്‍ദ്ദേശിച്ച പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സംഘടനകള്‍, സേവന ദാതാക്കള്‍ എന്നിവരുമായി ബന്ധപ്പെടുക എന്നിവയാണ് ജോലികള്‍.
അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷിലുള്ള അടിസ്ഥാന പ്രവര്‍ത്തന പരിജ്ഞാനം (വായന, എഴുത്ത്, സംസാരം) നിര്‍ബന്ധമാണ്. ഹിന്ദി, അറബിക് ഭാഷയിലുള്ള പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. ശാരീരിക ക്ഷമതയുണ്ടായിരിക്കണം.
അപേക്ഷകര്‍ക്ക് സാധുതയുള്ളതും ട്രാന്സ്ഫറബിളുമായ കുവൈത്തി താമസ രേഖയുണ്ടായിരിക്കണം. പ്രായപരിധി: 21-നും 45-നും ഇടയിലായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.
പ്രാരംഭ ശമ്പളം: KD 330/- + COLA (19.75%), പേ സ്കെയില്‍: 330-10-430-17-625-19-910
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/vumkLcRqT8zchVUi8 എന്ന ലിങ്ക് വഴിയോ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://indembkwt.gov.in/index.php) സന്ദര്‍ശിച്ചോ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 12ന് വൈകുന്നേരം 5 മണിക്ക്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Embassy of India, Kuwait invites application from suitable candidates for the post of Local Messenger in the Embassy. secondary School Certificate/High School Certificate or equivalent qualification from a recognized institution. Basic working knowledge of English (reading, writing, and speaking), knowledge of Hindi is an advantage. Must hold valid Kuwaiti residency (transferable). Age Criteria: Between 21 and 45 years of age.
