ദോഹ: ഖത്തര്‍ വ്യോമപാത അടച്ചുപൂട്ടുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ മുഴുവനായും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യുസിഎഎ) തള്ളി.
പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ തെറ്റാണെന്നും അതോറിറ്റി സ്ഥിരീകരിച്ചു. വ്യോമയാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്കായി പൊതുജനങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഉയര്‍ന്ന സുരക്ഷയും കാര്യക്ഷമതയും ഉള്ള എയര്‍ നാവിഗേഷന്‍ സേവനങ്ങള്‍ തുടര്‍ച്ചയായി ഉറപ്പാക്കുന്നതിന് ബദല്‍ വ്യോമ മാര്‍ഗങ്ങള്‍ തിരിച്ചറിയുന്നതിനാണ് അതോറിറ്റി നോട്ടീസ് ടു എയര്‍മെന്‍ (NOTAM) നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്നും ക്യുസിഎഎ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട വ്യോമയാന മാനദണ്ഡങ്ങള്‍ക്കും രീതികള്‍ക്കും അനുസൃതമായാണ് ഈ നടപടിയെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
ഖത്തറിലെ വിമാന സര്‍വീസുകളെല്ലാം സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഖത്തറിന്റെ വ്യോമാതിര്‍ത്തി അടയ്ക്കുന്നതോ വിമാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതോ അല്ല നോട്ടീസ് ടു എയര്‍മെന്‍ എന്നും അതോറിറ്റി ആവര്‍ത്തിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Qatar Civil Aviation Authority (QCAA) on Sunday dismissed reports circulating on social media claiming that the State of Qatar's airspace has been closed or that flight operations have been suspended. The QCAA clarified that the current Notice to Airmen (NOTAM) issued by the authority is intended to identify alternative air routes to ensure the continued provision of air navigation services at the highest levels of safety and efficiency.
