ദോഹ: ഖത്തറില്‍ നിയമം ലംഘിച്ച് ഡ്രോണുകള്‍ പറത്തിയതിന് അഞ്ച് പേര്‍ അറസ്റ്റിലായി. നിലവിലുള്ള സാഹചര്യങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയിരുന്നു. മന്ത്രാലയത്തിന്റെ നിര്‍ദേശം ലംഘിച്ചതിനാണ് 5 പേരെ അറസ്റ്റ് ചെയ്തത്.
തുടര്‍നടപടികള്‍ക്കായി നിയമലംഘകരെ യോഗ്യതയുള്ള അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാത്തരം, വലുപ്പത്തിലുള്ളതും, സാങ്കേതിക വിദ്യകളിലുമുള്ള ഡ്രോണുകളുടെ ഉപയോഗത്തിനും പ്രവര്‍ത്തനത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ മേഖലകളും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് ബാധകമാണ്.
ഡ്രോണുകളുടെ ഏതെങ്കിലും തരത്തിലുള്ള ഉപയോഗം, പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നത് എല്ലാം വ്യക്തമായ നിയമ ലംഘനമാണെന്നും മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
