ദോഹ: ഖത്തറിൽ സർക്കാർ-സ്വകാര്യ മേഖലാ ജീവനക്കാർക്ക് നാളെ റിമോട്ട് വർക്ക് അനുവദിച്ചു. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നാളെയും റിമോട്ട് വർക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഖത്തറിലെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും നാളെ മാർച്ച് 2, തിങ്കളാഴ്ച വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. അതേസമയം ജോലിസ്ഥലത്ത് നേരിട്ട് എത്തേണ്ടതായുള്ള പ്രവര്‍ത്തന മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്നും മന്ത്രാലയം പറഞ്ഞു. എന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ എല്ലാ അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിക്കുകയും അവരുടെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും വേണം.
സർക്കാർ ഏജൻസികളിലും, സ്ഥാപനങ്ങളിലും, പൊതു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് നാളെ, മാർച്ച് 2 ന് തിങ്കളാഴ്ച, റിമോട്ട് ജോലിയായിരിക്കുമെന്ന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടറിയറ്റ് കൗൺസിലും അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
