ദോഹ: ഖത്തറിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും നാളെ റിമോട്ട് വർക്ക് പ്രഖ്യാപിച്ചു. നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് തീരുമാനം.
ഖത്തറിൽ പ്രവർത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളിലും നാളെ മാർച്ച് രണ്ട്, തിങ്കളാഴ്ച റിമോട്ട് വർക്ക് നയം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) പ്രഖ്യാപിച്ചു. അതേസമയം ജോലിസ്ഥലത്ത് ശാരീരിക സാന്നിധ്യം ആവശ്യമുള്ള ജീവനക്കാരെ ധനകാര്യ സ്ഥാപനങ്ങൾ നിർണ്ണയിക്കുമെന്നും ക്യുസിബി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
