ദോഹ: ഖത്തറിൽ പ്രകൃതിക്ക് ദോഷം വരുത്തുന്ന ചില വസ്തുക്കളുടെ ഇറക്കുമതി നിരോധിക്കാൻ തീരുമാനം. ഓസോൺ ശോഷണത്തിനും ഹരിതഗൃഹ വാതകത്തിനും കാരണമാകുന്ന ചില വസ്തുക്കളുടെ ഇറക്കുമതി നിരോധിക്കുന്നത് സംബന്ധിച്ച പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിയുടെ രണ്ട് കരട് തീരുമാനങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ അധ്യക്ഷതയിൽ ചേർന്ന പതിവ് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഖത്തർ നാഷണൽ വിഷൻ 2030 അനുസരിച്ച്, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനുള്ള തന്ത്രത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് നീക്കം. ഓസോൺ പാളി സംരക്ഷിക്കുക, അന്താരാഷ്ട്ര പാരിസ്ഥിതിക പ്രതിബദ്ധതകൾ നിറവേറ്റുക എന്നിവയാണ് ഈ രണ്ട് കരട് തീരുമാനങ്ങളുടെയും ലക്ഷ്യം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
