ദോഹ: ഖത്തറില്‍ ഭിക്ഷാടനം നിയമവിരുദ്ധമാണ്. ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ മെട്രാഷ്, ഹോട്ട്ലൈന്‍ നമ്പറുകള്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഭിക്ഷാടനം ഒരു അപരിഷ്‌കൃതമായ പെരുമാറ്റമാണെന്നും, ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ സമൂഹത്തിന്റെ പങ്കാളിത്തം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
മെട്രാഷ് ആപ്ലിക്കേഷന്‍ വഴിയോ 2347483 അല്ലെങ്കില്‍ 33618627 എന്ന നിയുക്ത ഹോട്ട്ലൈന്‍ നമ്പറുകളില്‍ വിളിച്ചോ ഭിക്ഷാടനം റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. രാജ്യത്തെ താമസക്കാര്‍ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
2006 ലെ 28-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 1 പ്രകാരം, രാജ്യത്തെ ‘റോഡുകളിലോ പൊതുസ്ഥലങ്ങളിലോ ഭിക്ഷാടനം നടത്തുകയോ, പ്രായപൂര്‍ത്തിയാകാത്തവരെ ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ശിക്ഷയ്ക്ക് വിധേയമാകും. നിയമലംഘകര്‍ ഒരു വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെടും. അല്ലെങ്കില്‍, ശിക്ഷയ്ക്ക് പകരമായി, യാചകനെ തിരുത്തല്‍ സൗകര്യങ്ങളിലൊന്നില്‍ പാര്‍പ്പിക്കാം. അതോടൊപ്പം ശിക്ഷയായി പണം കണ്ടുകെട്ടുകയും നിശ്ചിത പിഴ ഈടാക്കുകയും ചെയ്യും.’
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
