ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടാന്‍ അവസരം

1q 26

ദോഹ: ഖത്തര്‍ സര്‍വകലാശാലയില്‍ 2026 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2026 ഫാള്‍ സെമസ്റ്ററിലേക്കുള്ള ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്, ഫെബ്രുവരി 25 അവസാനിക്കുമെന്ന് ഖത്തര്‍ സര്‍വകലാശാല അറിയിച്ചു.

ഓണ്‍ലൈനായാണ് അപേക്ഷകള്‍ പൂരിപ്പിക്കേണ്ടത്. ഒആവശ്യമായ എല്ലാ രേഖകളും ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണമെന്നും സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ശരിയ, ഇസ്ലാമിക് സ്റ്റഡീസ്, വിദ്യാഭ്യാസം, ബിസിനസ്, ഇക്കണോമിക്‌സ്, എഞ്ചിനീയറിംഗ്, നിയമം, ഹെല്‍ത്ത് സയന്‍സസ്, ഫാര്‍മസി, മറ്റ് ആരോഗ്യ സംബന്ധിയായ മേഖലകള്‍ എന്നീ കോളേജുകളില്‍ വിവിധ ബിരുദാനന്തര ബിരുദങ്ങളും ഡോക്ടറല്‍ ബിരുദങ്ങളും ഉള്‍പ്പെടെ 48 ബിരുദ പ്രോഗ്രാമുകള്‍ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്.

അപേക്ഷിക്കുന്നവരില്‍ നിന്ന് അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ വഴിയും ഇമെയില്‍ വഴിയും അറിയിപ്പ് ലഭിക്കും. പുതിയ അക്കാദിമ് വര്‍ഷം ഓഗസ്റ്റ് 23 ന് ആരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading