അബുദാബി: യുഎഇയിൽ എല്ലാ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ഈദ് അൽ ഫിത്തറിന് അവധി പ്രഖ്യാപിച്ചു. മാർച്ച് 19 മുതൽ 22 വരെ എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും മാർച്ച് 23 ന് ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെയാണ് അവധി. റമദാൻ 30 ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ സ്വകാര്യ മേഖലയിലെ അവധി മാർച്ച് 22 വരെ ദീർഘിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
