ദോഹ: വീടുകളില്‍ പാചക എണ്ണയില്‍ നിന്നുള്ള തീപിടിത്തം തടയുന്നതിനുള്ള നിര്‍ദേശം പുറപ്പെടുവിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. തീപിടിത്ത അപകടങ്ങള്‍ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും പ്രതിരോധ നടപടികളെക്കുറിച്ച് അവബോധം വേണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുക്കിംഗ് ഓയിലുകള്‍ അമിതമായി ചൂടാകുമ്പോഴും തീപിടിക്കാനുള്ള സാധ്യതയുണ്ട്. പാത്രങ്ങള്‍ അമിതമായി ചൂടാവുകയും പുക ഉയരുകയും അത് തീപിടിക്കാന്‍ ഇടയാക്കുകയും ചെയ്യും.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍, ഗ്യാസ് വേഗത്തില്‍ ഓഫ് ചെയ്യണം, ചൂടായ പാത്രത്തില്‍ തൊടരുത്, തീപിടിച്ച പാത്രം വേഗം ഫയര്‍ ബ്ലാങ്കറ്റ് ഉപയോഗിച്ച് മൂടണം, ഇത് പാത്രത്തിലേക്കുള്ള ഓക്‌സിജന്‍ സപ്ലൈ കുറയ്ക്കുകയും തീയുടെ തീവ്രത കുറയ്ക്കുകയും ചെയ്യും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
