ഖത്തറില്‍ നിന്ന് ഉംറയ്ക്ക് പോകുന്നവരാണോ? വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം

1q 19

ദോഹ: ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോകുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം. തീര്‍ത്ഥാടകരായ എല്ലാ പൗരന്മാരോടും താമസക്കാരോടും സുരക്ഷിതവും ആരോഗ്യകരവുമായ യാത്ര ഉറപ്പാക്കുന്നതിനായി അവശ്യ വാക്‌സിനേഷനുകള്‍ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.

തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകള്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. പിഎച്ച്‌സിസിയുടെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ശുപാര്‍ശ ചെയ്യപ്പെടുന്ന എല്ലാ വാക്‌സിനേഷനുകളും സൗജന്യമായി ലഭ്യമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ യാത്രാ തീയതിക്ക് മുമ്പ് പ്രതിരോധശേഷി പൂര്‍ണ്ണമാണെന്ന് ഉറപ്പാക്കാന്‍ എത്രയും വേഗം വാക്‌സിനേഷന്‍ എടുക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

സാംക്രമിക രോഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ നടപടികളില്‍ ഒന്നാണ് വാക്‌സിനേഷനുകള്‍. പ്രതിരോധ വാക്‌സിനുകള്‍ എടുക്കുന്നത് ഉംറ നിര്‍വഹിക്കുമ്പോഴും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ഉണ്ടാകാവുന്ന ഗുരുതരമായ രോഗ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മുതിര്‍ന്ന പൗരന്മാര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയ ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള ഗ്രൂപ്പുകള്‍, പ്രത്യേകിച്ച് റമദാനില ഉംറ സീസണില്‍ മെഡിക്കല്‍ പരിശോധന നടത്തണമെന്നും യാത്രയ്ക്ക് ആരോഗ്യപരമായി യോഗ്യരാണെന്ന് ഉറപ്പാക്കണമെന്നും അവരുടെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ കേന്ദ്രങ്ങള്‍ നേരത്തെ സന്ദര്‍ശിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തു.

യാത്രയ്ക്കിടെ രോഗ പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌കുകള്‍ ധരിക്കണം, അവശ്യഘട്ടങ്ങളില്‍ വൈദ്യോപദേശം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading