ദോഹ: ഖത്തറില്‍ വീണ്ടും അനധികൃത മയക്കുമരുന്ന് വേട്ട. യാത്രക്കാരനില്‍ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് അഞ്ച് കിലോയോളം വരുന്ന നിരോധിത മയക്കുമരുന്ന്/ഷാബു പിടികൂടി.
സംശയം തോന്നിയ യാത്രക്കാരന്റെ ലഗേജ് പ്രത്യേക സെര്‍ച്ച് വിഭാഗം സ്‌കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ സ്പീക്കറുകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും ഉള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് നിരോധിത വസ്തു കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം ഏത് രാജ്യത്ത് നിന്നുള്ളതാണ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
