ദോഹ: ഖത്തറില്‍ ഇന്നുമുതല്‍ (ഫെബ്രുവരി മാസത്തില്‍) പെട്രോള്‍-ഡീസല്‍ വില കുറയും. ജനുവരിയെ അപേക്ഷിച്ച് പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും സൂപ്പര്‍ പെട്രോളിന്റെയും വില കുറച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.
പ്രീമിയം ഗ്രേഡ് പെട്രോളിന് ഇപ്പോള്‍ ലിറ്ററിന് 1.80 റിയാലാണ് വില, ജനുവരി മാസത്തില്‍ 1.95 റിയാലായിരുന്നു. സൂപ്പര്‍ ഗ്രേഡ് 95 ലിറ്ററിന് 1.85 റിയാലാണ് വില. ജനുവരിയില്‍ രണ്ട് റിയാലായിരുന്നു. ഡീസലിന്റെ വിലയും കുറച്ചു. ഈ മാസം ലിറ്ററിന് 1.90 റിയാലാണ് വില. ജനുവരി മാസത്തില്‍ രണ്ട് റിയാലായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
