വ്യക്തിഗത ഡാറ്റ ചോര്‍ന്നു; ഖത്തറില്‍ കായിക സംഘടനയ്ക്കെതിരെ നടപടിയുമായി സൈബര്‍ സെക്യൂരിറ്റി

cyber agency

ദോഹ: ഖത്തറില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ ഒരു കായിക സംഘടനയ്‌ക്കെതിരെ നടപടി സ്വീകരിച്ച് സൈബര്‍ സെക്യൂരിറ്റി. സ്‌പെഷ്യല്‍ ടീം നടത്തിയ പരിശോധനയിലാണ് വ്യക്തിഗത ഡാറ്റ ലംഘനം കണ്ടെത്തിയത്. വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിന് ആവശ്യമായ സാങ്കേതിക, ഭരണ, ഭൗതിക നടപടികള്‍ സ്വീകരിക്കുന്നതിലെ വീഴ്ചകളെ തുടര്‍ന്നാണ് നടപടി.

രാജ്യത്തെ വ്യക്തിഗത ഡാറ്റ സ്വകാര്യതാ സംരക്ഷണം സംബന്ധിച്ച 2016 ലെ നിയമ നമ്പര്‍ (13) ലെ ആര്‍ട്ടിക്കിള്‍ (8), ഖണ്ഡിക (3), ആര്‍ട്ടിക്കിള്‍ (13), (14) എന്നിവയിലെ വ്യവസ്ഥകള്‍ സ്ഥാപനം ലംഘിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം നിയമലംഘനം നടത്തിയ സ്ഥാപനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading