ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-ഗേറ്റ് (ഇലക്ട്രോണിക് ഗേറ്റ്) സേവനം ഉപയോഗിക്കുന്നതിന് കുട്ടികള്‍ക്ക് ചില നിബന്ധനകള്‍ ബാധകമാണ്. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ പാസ്പോര്‍ട്ട്, ഖത്തര്‍ ഐഡി അല്ലെങ്കില്‍ ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി (ക്യുഡിഐ) ഉപയോഗിച്ച് ഇ- ഗേറ്റിലൂടെ യാത്രാ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുട്ടികള്‍, പ്രായമായവര്‍, വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍, വികലാംഗര്‍ എന്നിവര്‍ക്ക് ഈ സേവനം ഉപയോഗിക്കാം.
അതേസമയം ഇ-ഗേറ്റുകള്‍ ഉപയോഗിക്കുന്നതിന് കുട്ടികള്‍ക്ക് നിബന്ധനകളുണ്ട്, അതായത് ഉയരം 120 സെന്റിമീറ്ററിനും 130 സെന്റിമീറ്ററിനും ഇടയിലായിരിക്കണം, പ്രായം 7 വയസ്സിന് മുകളിലായിരിക്കണം, വ്യക്തിഗത കാര്‍ഡിന്റെ വ്യക്തമായ ചിത്രം ഉണ്ടായിരിക്കണം, എക്‌സിറ്റ് പെര്‍മിറ്റുകള്‍ അല്ലെങ്കില്‍ (മെട്രാഷ് ആപ്ലിക്കേഷന്‍ വഴി രക്ഷിതാവില്‍ നിന്ന് യാത്രാ പെര്‍മിറ്റുകള്‍ നല്‍കുകയും വേണം. കുട്ടികള്‍ ഇലക്ട്രോണിക് ഗേറ്റിലൂടെ ആദ്യം കടന്നുപോകുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
