ദോഹ: ഖത്തറില്‍ നിയമവിരുദ്ധമായി സാന്‍ഡ്ഗ്രൗസ് പക്ഷികളെ വേട്ടയാടിയ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍. ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സുമായി (ലെഖ്വിയ) അഫിലിയേറ്റ് ചെയ്തിരിക്കുന്ന പരിസ്ഥിതി സുരക്ഷാ ഗ്രൂപ്പുമായി സഹകരിച്ച്, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
പക്ഷികളെ കച്ചവടം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അബു നഖ്ലയിലെ ഒരു ഫാമിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വേട്ടയാടിയ സാന്‍ഡ്ഗ്രൗഡ് പക്ഷികളെ കണ്ടെത്തി. നിയമലംഘകര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പക്ഷികളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിലേക്ക് തിരികെ വിട്ടുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
