വീടിന് മുന്നില്‍ സ്ഥലമുണ്ടോ? പാര്‍ക്കിങ് ഷെയ്ഡിന് അപേക്ഷിക്കാം

1q 42

ദുബായ്: വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്കിങ് ഷെയ്ഡുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വീടിന് മുന്നില്‍ സ്ഥലമുണ്ടെങ്കില്‍ ഷെയ്ഡ് ഒരുക്കുന്നതിന് ആര്‍ടിഎ പെര്‍മിറ്റ് നല്‍കും. വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്കിങ്ങിനായി വേര്‍തിരിച്ച സ്ഥലം ഉള്ളവര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കാം. ആര്‍ടിഎയുടെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. കരാര്‍ കമ്പനികള്‍ വഴിയാണ് അപേക്ഷ നടപ്പാക്കുന്നത്.

അതേസമയം വീടുകള്‍ക്ക് മുന്നില്‍ നിര്‍മിക്കുന്ന പാര്‍ക്കിങ് ഷെയ്ഡുകള്‍ വഴിയാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കരുത്. ഷെയ്ഡ് നിര്‍മിക്കുമ്പോള്‍ സമീപത്തെ ട്രാഫിക് സൈന്‍ ബോര്‍ഡ് മറയുന്ന സാഹചര്യത്തിലും അനുമതി ലഭിക്കില്ല. ഷെയ്ഡുകള്‍ ആര്‍ടിഎ അനുവദിച്ച നിറത്തിലും രൂപത്തിലുമായിരിക്കണം. എല്ലാ നിര്‍മാണവും ആവശ്യമായ സാഹചര്യങ്ങളില്‍ അഴിച്ചുമാറ്റാന്‍ സാധിക്കുന്ന തരത്തിലാകണമെന്നും ആര്‍ടിഎ ഡയറക്ടര്‍ ആരിഫ് ഷക്‌റി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading