ദോഹ: ഖത്തറിൽ ദോഹ മെട്രോയും ലുസൈൽ ട്രാമും പുതിയ മെട്രോലിങ്ക് സർവീസ് പ്രഖ്യാപിച്ചു. നാളെ, ജനുവരി 25 മുതൽ, അൽ സുഡാൻ സ്റ്റേഷനിലെ എക്സിറ്റ് 1 ൽ നിന്ന് M318 നമ്പർ ബസ് പുതിയ സർവീസ് നടത്തുമെന്നും ദോഹ മെട്രോ അധികൃതർ അറിയിച്ചു.
ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ദാർ അൽ സലാം മാൾ, സൂഖ് അൽ ബലദി, അൽ ജസീറ അക്കാദമി, മമൂറ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവയുൾപ്പെടെ അബു ഹമൂറിലെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ മേഖലകളിലാണ് പുതിയ ബസ് സർവീസ് നടത്തുക.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
