ശക്തമായ പൊടിക്കാറ്റിന് സാധ്യത

InShot 20260115 174638913 1

ദോഹ: ഖത്തറിൽ ചിലയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത. ജനുവരി 25, 26 തീയതികളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെ ന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകി. പല പ്രദേശങ്ങളിലും പൊടി നിറഞ്ഞ കാലാവസ്ഥയുണ്ടാകുമെന്നും. വടക്കൻ അറേബ്യൻ ഉപദ്വീപിൽ നിന്ന് നീങ്ങുന്ന കാറ്റ് ചില സമയങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയാൻ കാരണമായേക്കാമെന്നും വകുപ്പ് അറിയിച്ചു.

താപനില കുറയുകയും തണുപ്പ് കൂടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഈ കാലയളവിൽ സമുദ്ര മുന്നറിയിപ്പുകളും പ്രാബല്യത്തിൽ തുടരും. ഇന്ന്, ശനിയാഴ്ചയും തണുപ്പ് കാലാവസ്ഥയായിരിക്കും രാത്രിയിൽ അനുഭവപ്പെടുക.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading