ദോഹ: ഖത്തറില്‍ ഈ വരുന്ന വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. പുതിയ വാരാന്ത്യ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം ഇന്ന്, ജനുവരി 22 മുതല്‍ 24 വരെ രാജ്യത്തുടനീളം തണുപ്പും കാറ്റും ഉണ്ടാകുമെന്നും മഴയ്ക്കുള്ള സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
എല്ലാ ദിവസവും നേരിയ പൊടിപടലങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്ന് വ്യാഴാഴ്ച, രാത്രിയില്‍ കാലാവസ്ഥ തണുപ്പുള്ളതായിരിക്കും. വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 10-20 നോട്ട് വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. നാളെ, വെള്ളിയാഴ്ച പകല്‍ സമയത്ത് താരതമ്യേന തണുപ്പായിരിക്കും, രാത്രിയില്‍ ചില പ്രദേശങ്ങളില്‍ വളരെ തണുപ്പ് കാലാവസ്ഥ അനുഭവപ്പെടാം.
വാരാന്ത്യത്തില്‍ കുറഞ്ഞ താപനില 12°C മുതല്‍ പരമാവധി 22°C വരെ ആയിരിക്കും. കടല്‍ തിരമാലകളുടെ ഉയരം 2-4 അടി ആയിരിക്കും, രാത്രിസമയങ്ങളില്‍ ചിലപ്പോള്‍ 8 അടി വരെ ഉയരും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
