ദോഹ: ഖത്തറില്‍ സ്ത്രീകള്‍ക്ക് മാത്രമായി നടത്തുന്ന റമദാന്‍ റണ്ണിംഗ് സീരിസിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ (ക്യുഎസ്എഫ്എ) എഡ്യൂക്കേഷന്‍ സിറ്റി റമദാന്‍ ചലഞ്ച് 2026 എന്ന പേരില്‍ വിശുദ്ധ മാസത്തില്‍ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നാല് റേസുകളുള്ള വനിതാ റണ്ണിംഗ് സീരീസാണ് നടത്തുന്നത്.
സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു സ്വകാര്യ ഇടമായാണ് പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുരുഷന്മാര്‍ക്ക് സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശനം അനുവദിക്കില്ല. ഫോട്ടോഗ്രാഫിയും നിരോധിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ഓരോ റേസിനും ഒന്ന് വീതം, നാല് റമദാന്‍ പ്രമേയമുള്ള മെഡലുകളും നാല് ഇവന്റ് ടി-ഷര്‍ട്ടുകളും ലഭിക്കും. ക്യുഎസ്എഫ്എയുടെ ആപ്പ് വഴിയാണ് രജിസ്‌ട്രേഷന്‍.
ഫെബ്രുവരി 21, ഫെബ്രുവരി 28, മാര്‍ച്ച് 7, മാര്‍ച്ച് 14 തീയതികളില്‍ ശനിയാഴ്ചകളിലാണ് റണ്ണിംഗ് സീരീസ് ക്രമീകരിച്ചിട്ടുള്ളത്. മിനി-കിഡ്സിന് രാത്രി 8:30 നും, ജൂനിയേഴ്സിന് രാത്രി 8:40 നും, മുതിര്‍ന്നവര്‍ക്ക് രാത്രി 9ന് 15 മിനിറ്റും 30 മിനിറ്റും ഉള്ള മത്സരങ്ങള്‍ നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
