നാട്ടിലേക്ക് പോകുന്ന വിമാനത്തിലെ സീറ്റിനടിയില്‍ സ്വന്തം ഭര്‍ത്താവിന്റെ മൃതദേഹമുണ്ടെന്ന് അറിയാതെ യാത്ര ചെയ്ത ഭാര്യ…

1q 15

ദുബായ്: യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹം ഉണ്ടെന്ന് അറിയാതെ യാത്ര ചെയ്ത ഭാര്യയുടെ ഉള്ളുലയ്ക്കുന്ന ജീവിതാനുഭവം പങ്കുവച്ച് യുഎഇയിലെ സാമൂഹികപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി. നാട്ടിലെത്തിയ ശേഷമാണ് ഭാര്യ ഇക്കാര്യം അറിയുന്നതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെ വ്യക്തമാക്കി.

അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇക്കഴിഞ്ഞ ദിവസം കയറ്റി അയച്ച മൂന്ന് മൃതദേഹങ്ങളില്‍ ഒന്നിന്റെ അവസ്ഥ വളരെ സങ്കടപ്പെടുത്തുന്നതാണ്. ഇദ്ദേഹം ഇവിടെ ഒരു അറബിയുടെകൂടെ ജോലി ചെയ്തു വരികയായിരുന്നു. പെട്ടെന്നാണ് അദ്ദേഹം അസുഖം വന്നു കിടപ്പിലായത്. എന്നാല്‍ മനുഷ്യത്വമുള്ള മനസ്സില്‍ നന്മയും കരുണയുമുള്ള ആ അറബി അദ്ദേഹത്തെ കൈവിട്ടില്ല. ആ അറബി അദ്ദേഹത്തിന് വേണ്ടുന്ന എല്ലാ ചികിത്സകളും ചെയ്തുകൊടുത്തു മാത്രവുമല്ല നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ഇവിടെ കൊണ്ടുവന്നു. അദ്ദേഹത്തോടൊപ്പം കുറച്ചുദിവസം ഭാര്യയും മകനും ചിലവഴിച്ചു. എന്നിട്ട് ഭാര്യയും മകനും നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങി. അതിനിടയിലാണ് അദ്ദേഹം പെട്ടെന്ന് മരണപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം ആ അറബി അദ്ദേഹത്തിന്റെ ഭാര്യക്ക് ഈ സന്ദര്‍ഭത്തില്‍ ഇത് താങ്ങാനുള്ള മനശക്തി ഉണ്ടാവില്ലന്ന് കരുതി ഭര്‍ത്താവിന്റെ മരണവാര്‍ത്ത ഭാര്യയെ അറിയിച്ചില്ല. എന്നാല്‍ മകനെ അറിയിച്ചിരുന്നു. അവര്‍ നാട്ടിലേക്ക് പോകുന്ന വിമാനത്തില്‍ ആ ഉമ്മയും മകനും സീറ്റില്‍ ഇരുന്നു പോകുമ്പോള്‍ അവരുടെ സീറ്റിനടിയിലെ കാര്‍ഗോ അറയില്‍ സ്വന്തം ഭര്‍ത്താവിന്റെ മൃതദേഹവും തങ്ങളോടൊപ്പം നാട്ടിലേക്ക് കൂടെവാരുന്നുണ്ടെന്ന് ആ പാവം ഉമ്മ അറിയുന്നുണ്ടായിരുന്നില്ല. നാട്ടില്‍ എത്തിയശേഷമാണ് അവര്‍ അറിയുന്നത്. എന്തൊരു വിധിയാണിതെല്ലാം അല്ലേ? ഇവിടെ നാം മനസ്സിലാക്കേണ്ടത് മനസ്സില്‍ കരുണയുള്ള ആ സ്‌നേഹമുള്ള അറബിയെകുറിച്ചാണ്. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത നല്ലവരായ മനുഷ്യസ്‌നേഹികളായ അറബികളാണ് ഇവിടുള്ളത്. ഇവിടെയാണ് മനുഷ്യ ബന്ധത്തിന്റെ മൂല്യം നമ്മള്‍ തിരിച്ചറിയുന്നത്.അവിടെയെ പടച്ചതമ്പുരാന്റെ തിരുനോട്ടം ഉണ്ടാവുകയുള്ളൂ. നാഥന്‍ തുണക്കട്ടെ.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading