ദോഹ: ഖത്തറില്‍ ഇന്ന് അര്‍ധരാത്രി ആകാശത്ത് ചന്ദ്രനും സ്‌പൈക്ക നക്ഷത്രവും മിന്നിമറയും. ഇന്ന് അര്‍ദ്ധരാത്രിക്ക് തൊട്ടുപിന്നാലെ, ജനുവരി 11 ന് പുലര്‍ച്ചെയും ഖത്തറിലേയും അയല്‍ രാജ്യങ്ങളിലേയും ആകാശത്ത് പ്രകാശ വിസ്മയം നടക്കും.
ഏകാന്ത നക്ഷത്രം എന്ന് വിളിക്കപ്പെടുന്ന സ്പിക്ക (ആല്‍ഫ വിര്‍ജിനിസ്), ചന്ദ്രനുമായി ചേര്‍ന്ന്, അര്‍ദ്ധരാത്രിക്ക് ശേഷം മനോഹരമായ കാഴ്ചയായി ദൃശ്യമാകും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുമെന്ന് ഖത്തര്‍ ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ തലവന്‍ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ജാബര്‍ അല്‍-താനി പറഞ്ഞു.
കന്നി രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളില്‍ ഒന്നാണ് സ്പിക്കാ നക്ഷത്രം. ഭൂമിയില്‍ നിന്ന് 250 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
