ദോഹ: എച്ച്1-ബി വിസ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ക്കുള്ള പ്രീമിയം പ്രോസസ്സിംഗ് ഫീസ് വര്‍ധിപ്പിക്കുന്നതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) അറിയിച്ചു. 2026 മാര്‍ച്ച് 1 മുതല്‍ ഫീസ് വര്‍ധനവ് നിലവില്‍ വരും.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആയ വിദേശ പ്രൊഫഷണലുകള്‍ ഉപയോഗിക്കുന്ന പ്രധാന തൊഴില്‍ അധിഷ്ഠിതവും കുടിയേറ്റേതരവുമായ അപേക്ഷകളെ പുതുക്കിയ ഫീസ് ബാധിക്കും. യുഎസ് തൊഴില്‍ അധിഷ്ഠിത വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ വിദേശ പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികളെയും ഈ മാറ്റം നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
