റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുന്നു. സ്വകാര്യ മേഖലയിലെ 12 പ്രധാന ജോലികള്‍ തദ്ദേശീയമാക്കാനാണ് തീരുമാനം. നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നിയമപരമായ പിഴകള്‍ ബാധകമാകും. സ്വകാര്യ മേഖലയിലെ ജിംനേഷ്യങ്ങളിലും സ്‌പോര്‍ട്‌സ് പരിശീലന കേന്ദ്രങ്ങളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് തീരുമാനം.
12 ഇനം തൊഴില്‍ വിഭാഗങ്ങളില്‍ 15% സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്യാനാണ് പുതിയ തീരുമാനം. നാലോ അതിലധികമോ ജീവനക്കാരുള്ള സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളിലും ജിംനേഷ്യങ്ങളിലുമാണ് സ്വദേശിവല്‍ക്കരണ തോത് പാലിക്കേണ്ടത്. സാമൂഹിക വികസന, മാനവ വിഭവശേഷി മന്ത്രാലയമാണ് പ്രസ്തുത കായിക പരിശീലന കേന്ദ്രങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
2026 നവംബര്‍ 16 മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ജിംനേഷ്യങ്ങളിലും കായിക പരിശീലന കേന്ദ്രങ്ങളിലെയും സ്‌പോര്‍ട്‌സ് കോച്ച്, പ്രഫഷനല്‍ ഫുട്‌ബോള്‍ കോച്ച്, സ്‌പോര്‍ട്‌സ് സൂപ്പര്‍വൈസര്‍, പേഴ്‌സനല്‍ ട്രെയിനര്‍, പ്രഫഷനല്‍ അത്ലറ്റിക്‌സ് കോച്ച് തുടങ്ങിയവ ഉള്‍പ്പെടെ നിശ്ചിത എണ്ണം തൊഴിലുകളില്‍ സ്വദേശികള്‍ക്ക് നിയമനം ഉറപ്പ് വരുത്തുന്നതാണ് നടപടി.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സ്വദേശിവല്‍ക്കരിക്കപ്പെടുന്ന തസ്തികകളുടെ തോത് അടക്കമുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനനുസരിച്ച് പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ലഭിക്കുമെന്നും മന്ത്രാലയം വെളിപ്പെടുത്തി. കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മാനവ വിഭവശേഷി വികസന മന്ത്രാലയം പുതിയ നയം നടപ്പിലാക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
