തിരുവനന്തപുരം: നോര്‍ക്ക കെയര്‍ മാതൃകയില്‍ നോര്‍ക്ക റൂട്‌സ് മടങ്ങിവന്ന പ്രവാസികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് തീരുമാനമായി എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് നോര്‍ക്ക. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ഭരണപരമായ തീരുമാനം, വിശദാംശങ്ങള്‍ ,വ്യവസ്ഥകള്‍,നിബന്ധനകള്‍ ഇവയൊന്നും തന്നെ തയ്യാറായിട്ടില്ല. ഈ വിഷയത്തിലുള്ള ഹൈക്കോടതി വിധിയില്‍ ഹര്‍ജിക്കാരുടെ ആവശ്യം പരിശോധിച്ച് ആവശ്യമുള്ള പക്ഷം സര്‍ക്കാരുമായി കൂടിയാലോചിച്ചു നിയമാനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. അതുപ്രകാരം നോര്‍ക്ക റൂട്‌സ് ഇതുമായി ബന്ധപ്പെട്ടവരുമായി ഹിയറിങ് നടത്തുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.
ഹിയറിങ്ങില്‍ ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ചും സര്‍ക്കാരുമായി കൂടിയാലോചിച്ചും മാത്രമേ നോര്‍ക്ക റൂട്‌സിനു നടപടികളുമായി മുന്നോട്ടുപോകാനാവുകയുള്ളു. വസ്തുത ഇതായിരിക്കെ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്നും ഇതിനുള്ള പ്രൊപോസല്‍ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഡിസംബറില്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുമെന്നുമുള്ള വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
