ഉം അല്‍ ഹൗള്‍ ഇന്റര്‍ചേഞ്ചിൻ്റെ എക്‌സിറ്റ്
മിസൈദ് റോഡില്‍ നിന്ന് ഹമദ് തുറമുഖ റോഡിലേക്ക് വരുന്ന ഉം അല്‍ ഹൗള്‍ ഇന്റര്‍ചേഞ്ചിൻ്റെ എക്‌സിറ്റ് താല്‍ക്കാലികമായി അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബര്‍ 27 വ്യാഴാഴ്ച പുലര്‍ച്ചെ 12:00 മുതല്‍ 2025 നവംബര്‍ 30 ഞായറാഴ്ച പുലര്‍ച്ചെ 5:00 വരെയാണ് റോഡ് അടച്ചിടുക.
അല്‍ തിര്‍മിത്ത് സ്ട്രീറ്റ്
അല്‍ ജാസിറ അല്‍ അറബിയ സ്ട്രീറ്റ് റോഡിലേക്കുള്ള ഗതാഗതത്തിനായി അല്‍ തിര്‍മിത്ത് സ്ട്രീറ്റിലെ താല്‍ക്കാലിക റോഡ് അടച്ചിടും. നവംബര്‍ 25 ചൊവ്വാഴ്ച മുതല്‍ നവംബര്‍ 27 വ്യാഴാഴ്ച വരെ രാത്രി 9:00 മുതല്‍ രാവിലെ 6:00 വരെയാണ് അറ്റകുറ്റപ്പണികളുടെ ഭാഗമായി റോഡ് അടച്ചിടുന്നത്.
ഫഹദ് ബിന്‍ ജാസിം അല്‍ താനി സ്ട്രീറ്റ്
ഫഹദ് ബിന്‍ ജാസിം അല്‍ താനി സ്ട്രീറ്റില്‍ നിന്ന് ജാസിം ബിന്‍ ഹമദ് സ്ട്രീറ്റിലേക്ക് വരുന്ന റോഡുകള്‍ താല്‍ക്കാലികമായി പൂര്‍ണ്ണമായും അടച്ചിടുന്നു. റോഡ് പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനായാണ് റോഡ് അടച്ചിടുന്നത്. നവംബര്‍ 26 ബുധനാഴ്ച മുതല്‍ 2025 നവംബര്‍ 28 വെള്ളിയാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം 4:00 മുതല്‍ പുലര്‍ച്ചെ 4:00 വരെ റോഡ് അടച്ചിടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
