അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; ഇന്ത്യ-ഗള്‍ഫ് വിമാന സര്‍വീസുകള്‍ താറുമാറായി

1q 112

അബുദാബി: ഇത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. തുടര്‍ന്ന് ചാരം ആകാശത്ത് പടര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകള്‍ താറുമാറായി. അഗ്‌നിപര്‍വത ചാരമേഘങ്ങള്‍ ചെങ്കടലിലേക്ക് വ്യാപിക്കുകയും ഇരു മേഖലകള്‍ക്കുമിടയിലെ ഉയര്‍ന്ന റൂട്ടുകളിലുള്ള വിമാനങ്ങളെ ബാധിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. ഇതോടെ, ഇന്ത്യയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളും തമ്മിലുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

വിമാനങ്ങളുടെ സുരക്ഷാ പരിശോധനകള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചില വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത് എന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വത സ്‌ഫോടനത്തിനു ശേഷം ഈ പ്രദേശങ്ങളിലൂടെ പറന്ന വിമാനങ്ങളിലാണ് മുന്‍കരുതല്‍ പരിശോധന നടത്തുന്നത്.

അതേസമയം, ആകാശ എയര്‍ ഇന്ന് ജിദ്ദ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. എത്യോപ്യയിലെ അഗ്‌നിപര്‍വത പ്രവര്‍ത്തനങ്ങളെയും തുടര്‍ന്ന് രൂപപ്പെട്ട ചാരപ്പുകയെയും തുടര്‍ന്നാണ് ഈ നടപടിയെന്ന് ആകാശ എയര്‍ വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കുകയോ അല്ലെങ്കില്‍ ഏഴു ദിവസത്തിനുള്ളില്‍ സൗജന്യമായി ടിക്കറ്റ് മാറ്റി നല്‍കുകയോ ചെയ്യും. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി രാജ്യാന്തര ഏവിയേഷന്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.

മുന്‍കരുതലിന്റെ ഭാഗമായി ചാരം ഇന്ത്യന്‍ വ്യോമമേഖലയോട് അടുത്തെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading