കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങ് കേരളത്തില്‍. കൊച്ചിയില്‍ എത്തിയ ബണ്ടിച്ചോറിനെ റെയില്‍വെ പൊലീസ് തടഞ്ഞുവെച്ചു. എറണാകുളം സൗത്ത് റെയില്‍വേ പൊലീസാണ് ബണ്ടി ചോറിനെ തടഞ്ഞുവച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെ ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ബണ്ടി ചോറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുന്‍പും കേരളത്തില്‍ മോഷണം നടത്തി ശിക്ഷ അനുഭവിച്ചിട്ടുള്ള ആളായതിനാല്‍ കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത
അതേസമയം ഹൈക്കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ക്കായി വന്നതാണ് എന്നാണ് ബണ്ടി ചോര്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ തൃശൂരിലിറങ്ങി അവിടെ നിന്ന് പാസഞ്ചര്‍ ട്രെയിനിലാണ് ബണ്ടി ചോര്‍ സൗത്തിലെത്തിയത്. തുടര്‍ന്ന് ഒമ്പതു മണിയോടെ വെയിറ്റിങ് റൂമില്‍ ഇരിക്കുമ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കേരളത്തിലുണ്ടായിരുന്ന കേസുമായി ബന്ധപ്പെട്ട് ചില വസ്തുവകകള്‍ തനിക്ക് വിട്ടുകിട്ടാനുണ്ടെന്നും അതിന്റെ ആവശ്യങ്ങള്‍ക്കായി ഹൈക്കോടതിയില്‍ വന്നതാണെന്നുമാണ് ഇയാളുടെ മറുപടി. അഭിഭാഷകനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇയാള്‍ പറയുന്നു.
കേരളത്തില്‍ നിലവില്‍ ബണ്ടി ചോറിനെതിരെ കേസുകള്‍ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ ഇയാള്‍ പറയുന്ന കേസ് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇയാള്‍ പറയുന്നത് ശരിയെന്നു ബോധ്യപ്പെട്ടാല്‍ വിട്ടയ്ക്കും. ഇയാളുടെ കൈവശം വസ്ത്രങ്ങളും ചില രേഖകളുമടങ്ങിയ ഒരു ബാഗ് മാത്രമേയുണ്ടായിരുന്നുള്ളൂ.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
