ദോഹ: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേ മാറിയിറങ്ങി. ലാന്‍ഡിംഗ് റണ്‍വേക്ക് പകരം വിമാനം ടേക്ക് ഓഫ് റണ്‍വേയിലാണ് ഇറങ്ങിയത്. റണ്‍വേയില്‍ മറ്റ് വിമാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
ഇന്നലെയാണ് സംഭവം. കാബൂളില്‍ നിന്നുള്ള അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനമാണ് റണ്‍വേ മാറിയിറങ്ങിയത്. 29L എന്ന റണ്‍വേയിലാണ് ഇറങ്ങേട്ടിയിരുന്നത്. പൈലറ്റ് കമ്മ്യൂണിക്കേഷന്‍ നഷ്ടപ്പെട്ടതാണ് റണ്‍വേ മാറാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
