കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. പുതിയ ഇളവ് പ്രകാരം, പ്രധാനപ്പെട്ട അഞ്ച് സാഹചര്യങ്ങളില്‍ സന്ദര്‍ശന വിസ റസിഡന്‍സി പെര്‍മിറ്റ് ആക്കാന്‍ സാധിക്കും. താമസ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 പ്രകാരമാണിത്. നിയമപരമായ താമസം സാധ്യമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ കുടിയേറ്റ നയങ്ങള്‍ പാലിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.
സര്‍ക്കാര്‍ ക്ഷണപ്രകാരം മന്ത്രാലയങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ചെയ്യാന്‍ എത്തുന്നവര്‍ക്ക് ഇത്തരത്തില്‍ വിസ മാറ്റാം. യൂണിവേഴ്‌സിറ്റി ബിരുദമോ സാങ്കേതിക യോഗ്യതയോ ഉണ്ടായിരിക്കണമെന്ന് മാത്രം. റെസിഡന്‍സി അഫയേഴ്‌സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറലിന്റെ അനുമതിയും ഇവര്‍ക്ക് ആവശ്യമാണ്. ഗാര്‍ഹിക ജോലിക്കായി എത്തുന്നവര്‍ക്കും സന്ദര്‍ശന വിസ താമസ അനുമതിയാക്കാന്‍ കഴിയും.
കുടുംബാംഗങ്ങളെ കാണാനോ ടൂറിസം ആവശ്യത്തിനോ എത്തുന്ന കുവൈത്തില്‍ നിയമാനുസൃതം താമസിക്കുന്ന കുടുംബാംഗങ്ങളുള്ളവര്‍ക്ക് റസിഡന്‍സി അനുമതി ലഭിക്കും. വര്‍ക്ക് എന്‍ട്രി വിസയില്‍ കുവൈത്തില്‍ എത്തി താമസ നടപടികള്‍ ആരംഭിച്ച ശേഷം ഒരു മാസത്തില്‍ കവിയാതെ താത്കാലികമായി രാജ്യം വിട്ടവര്‍ തിരിച്ചെത്തിയാല്‍ അവര്‍ക്കും വിസ മാറ്റാന്‍ സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
