ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാത്രിയില്‍ പൊടിപടലങ്ങളും തണുത്ത കാലാവസ്ഥയുമായിരിക്കും.
വാരാന്ത്യത്തില്‍ താപനില 21°C നും 30°C നും ഇടയില്‍ ആയിരിക്കുമെന്നും ക്യുഎംഡി മുന്നറിയിപ്പ് നല്‍കി. നാളെ, വെള്ളിയാഴ്ച വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ 10-20KT വേഗതയില്‍ കാറ്റ് വീശും. ചിലസമയങ്ങളില്‍ 25KT വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. കടല്‍ത്തീരത്ത് പോകുന്നവരും ജാഗ്രത പാലിക്കണം. തിരമാലയുടെ ഉയരം 4-7 അടി മുതല്‍ ചിലപ്പോള്‍ 10 അടി വരെ ഉയര്‍ന്നേക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
