ഖത്തറിലെ ചില വര്‍ക്ക്‌ഷോപ്പുകള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ വൈകിപ്പിക്കുന്നതായി പരാതി

1q 85

ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ വൈകിയാല്‍ പരാതി കൊടുക്കാന്‍ സൗകര്യമൊരുക്കി. ഡീലര്‍ഷിപ്പുകള്‍ അറ്റകുറ്റപണികള്‍ക്ക് 15 ദിവസത്തില്‍ കൂടുതലെടുത്താല്‍ ഉപഭോക്താവിന് പകരം വാഹനങ്ങള്‍ നല്‍കാന്‍ ഉപഭോക്തൃ സംരക്ഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടു.

ഏജന്റില്‍ നിന്നോ വിതരണക്കാരനില്‍ നിന്നോ തന്റെ കാറിന്റെ സ്‌പെയര്‍ പാര്‍ട്സ് ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. കാര്‍ അറ്റകുറ്റപ്പണികളില്‍ കാലതാമസം ഉണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് ബദല്‍ കാറുകള്‍ നല്‍കണം. എന്നാല്‍ ചില കാര്‍ ഡീലര്‍ഷിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് മാസം കഴിഞ്ഞും വര്‍ക്ക്‌ഷോപ്പില്‍ നിന്ന് വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഡീലര്‍ഷിപ്പിലെ ജീവനക്കാരോട് ചോദിച്ചപ്പോഴെല്ലാം, ഫാക്ടറിയില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സ് വരുന്നതുവരെ കാത്തിരിക്കാനാണ് പറയുന്നതെന്നും പരാതിക്കാര്‍ അല്‍ ഷാര്‍ക്കിനോട് പറഞ്ഞു. ചില ഡീലര്‍ഷിപ്പുകളിലെ മോശം അറ്റകുറ്റപ്പണിയും പരാതികളാകുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading