മസ്‌കത്ത്: ഒമാനി റിയാലിന്റെ പുതിയ ഔദ്യോഗിക ചിഹ്നം സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍ (സിബിഒ) പുറത്തിറക്കി. ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ സുല്‍ത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ ചുവടുവയ്പ്പാണെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അഹമ്മദ് ബിന്‍ ജാഫര്‍ അല്‍ മുസല്ലമി പറഞ്ഞു. പുതിയ ചിഹ്നം കറന്‍സിയെ എളുപ്പത്തില്‍ വേര്‍തിരിച്ചറിയാനും, രാജ്യാന്തര വിനിമയ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിങ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, സാമ്പത്തിക റിപ്പോര്‍ട്ടുകള്‍, വാണിജ്യ ഇന്റര്‍ഫേസുകള്‍ എന്നിവയിലുടനീളം പുതിയ ചിഹ്നം ഉപയോഗിക്കും. ഒമാനി സാമ്പത്തിക വ്യവസ്ഥയുടെ പക്വതയും തുടര്‍ച്ചയായ പുരോഗതിയും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ചിഹ്നം. ആധുനികതയുമായി ആധികാരികത സമന്വയിപ്പിക്കുന്നതാണ് ചിഹ്നത്തിന്റെ രൂപകല്‍പന. ഒമാനി പൈതൃകം, സാംസ്‌കാരിക ആഴം, സമകാലിക സൗന്ദര്യശാസ്ത്രം എന്നിവയുടെ ഐക്യത്തെയും ചിഹ്നം പ്രതിഫലിപ്പിക്കുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
